അജയപ്രാണ മാതാജി സമാധിയായി
തൃശ്ശൂർ: ശാരദാ മിഷൻ ആഗോള ഉപാധ്യക്ഷയും ഏറെക്കാലo പുറനാട്ടുകര ശാരദാമഠത്തിൽ സേവനമനുഷ്ഠിച്ച് ആസ്ട്രേലിയയിൽ മിഷന്റെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്ന പ്രവാജിക അജയ പ്രാണാ മാതാജി സമാധിയായി. തിരുവനന്തപുരം ശാസ്തമംഗലം ഹോസ്പിറ്റലിൽ വെച്ച് ഇന്നലെയായിരുന്നു. സമാധി ഭൗതീകശരീരം തിരുവനന്തപുരം വഴുതക്കാട് ശാരദാ മഠത്തിൽ പൊതു ദർശനത്തിന്‌വെച്ചതിന് ശേഷം വെള്ളിയാഴ്ച പുറനാട്ടുകര ശാരദാ മഠത്തിൽ എത്തിക്കും തുടർന്ന് ശാരദാമoത്തിൽ സമാധി ഇരുത്തൽ ചടങ്ങ് നടക്കും, നിരവധി ആദ്ധാത്മിക ഗ്രന്ഥങ്ങൾ രചിക്കുകയും നല്ലൊരു പ്രഭാഷകയും കൂടിയായിരുന്നു മാതാജി
..
പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടിൻ്റെ സഹോദര പുത്രിയാണ് അജയപ്രാണ. തൃശ്ശൂരിൽ അടാട്ടാണ് ജന്മദേശം. പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരത്തിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. 1952ൽ ശ്രീരാമകൃഷ്ണ ശാരദാ സംന്യാസി സംഘത്തിൽ ചേർന്ന മാതാജി പുറനാട്ടുകര രാമകൃഷ്ണ ആശ്രമം ഹൈസ്കൂളിലും ശ്രീ ശാരദാ ഗേൾസ് ഹൈസ്കൂളിലും ഫിസിക്സ് അദ്ധ്യാപികയായി പ്രവർത്തിച്ചിരുന്നു.
ശ്രീ ശാരദാമഠത്തിൻ്റെ ആദ്യത്തെ വിദേശ ആശ്രമം ആസ്ത്രേലിയയിലെ സിഡ്നിയിൽ ആരംഭിച്ചത് അജയപ്രാണയുടെ ആദ്ധ്യക്ഷ്യത്തിലായിരുന്നു. ആശ്രമം മേധാവിയായി 30 വർഷം തുടർന്നു. 2011 ൽ ഇന്ത്യയിലേക്ക് തിരിച്ചു വന്നു.
Comments (0)